Friday, July 25, 2008

‘ ലിറ്റററി ക്ലബ്ബ് ‘കേരള ഫാര്‍മര്‍ ഉദ്ഘാടനം ചെയ്തു..



സ്കൂളിലെ ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനം 25/07/2008 രാവിലെ 11 മണിക്ക് ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ (കേരള ഫാര്‍മര്‍)നിര്‍വഹിച്ചു.

ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ശരത് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.എസ്.ഉദയകുമാര്‍ സ്വാഗതം പറഞ്ഞു..

ശ്രീ.വിമല്‍(SPACE) സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചും വെബ് സൈറ്റ്,ബ്ലോഗ് എന്നിവയെക്കുറിച്ചും സംസാരിച്ചു.
പ്രൊജക്റ്റര്‍ ഉപയോഗിച്ച് ഉദാഹരണസഹിതം വിശദീകരണം നല്‍കി..

ലിറ്റററി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.











ശ്രീ.കെ.ശരത് ചന്ദ്രന്‍










ശ്രീ.വിമല്‍ ക്ലാസ്സെടുക്കുന്നു









സദസ്സ് ഒരു ദൃശ്യം









സദസ്സിലെ അധ്യാപകര്‍


പ്ലസ്-ടു വിദ്യാര്‍ത്ഥി ശ്രീ.അരൂപ് നന്ദി രേഖപ്പെടുത്തി.

----------------------------------------------------------------------------------------------------

അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.

------------------------------------------------------------------------------------------------

Monday, July 21, 2008

കാഴ്ച നന്നായാല്‍...

ഒരിടത്ത് ഒരു നഗരത്തില്‍ ഒരു വീട്ടമ്മ ഉണ്ടായിരുന്നു.മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം.
സ്വന്തം കുറവുകള്‍ കണ്ടെത്താന്‍ അവര്‍ മിനക്കെട്ടില്ല.

അവര്‍ എന്നും രാവിലെ സ്വന്തം വീട്ടിലെ അഴുക്കു തുണികള്‍ എല്ലാം അലക്കി ഉണങ്ങാനിടും.
തന്റെ വീട്ടിലെ വസ്ത്രങ്ങളുടെ വെളുപ്പിലും വൃത്തിയിലും അഭിമാനിക്കും.

പിന്നീട് അടുത്ത വീട്ടിലേക്ക് നോക്കും.അവിടത്തെ അമ്മൂമ്മ വളരെ നേരത്തെ തന്നെ തുണികളൊക്കെ അലക്കി അവരുടെ മുറിയില്‍ അലക്കാനിട്ടിരിക്കും.

അതുകണ്ട് നമ്മുടെ വീട്ടമ്മയ്ക്ക് അസൂയ തോന്നും.അയല്‍ക്കാരുടെ വസ്ത്രങ്ങള്‍ക്ക് എന്തെങ്കിലും കുറവുകള്‍ കണ്ടെത്താനായി ആകാംക്ഷ്മയോടെ തന്റെ മുറിയിലെ ചില്ലു ജനാലലയിലൂടെ അടുത്ത വീട്ടിലേക്ക് നോക്കും.അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ക്ക് സന്തോഷമാകും!

കാരണമെന്തെന്നോ?

അടുത്തവീട്ടിലെ തുണികളെല്ലാം ഒട്ടും തന്നെ വെളുത്തിട്ടില്ല!
എല്ലാത്തിനും മഞ്ഞ നിറം!

അല്ലെങ്കിലും ആ അമ്മൂമ്മയ്ക്ക് വല്ല വൃത്തിയുമുണ്ടോ?
ഇല്ല..

അതോര്‍ത്ത് നമ്മുടെ വീട്ടമ്മ സന്തോഷിക്കും.

പിറ്റേന്ന് പതിവുപോലെ നമ്മുടെ വീട്ടമ്മ തുണികള്‍ അലക്കി മുറിയില്‍ അലക്കാനിട്ടു.
എന്നിട്ട് അയല്പക്കത്തേക്ക് നോക്കി..

അത്ഭുതം!

അവിടെ ഉണങ്ങാനിട്ടിരിക്കുന്ന തുണികള്‍ക്കെല്ലാം നല്ല വെളുപ്പുനിറം!

ഈ മറിമായത്തിന് കാരണമെന്താണ്?

വീട്ടമ്മ വീണ്ടും വീണ്ടും ആലോചിച്ചു.
അപ്പോഴാണ് അവര്‍ ആ രഹസ്യം കണ്ടുപിടിച്ചത്.

തന്റെ മുറിയുടെ ജനാലകള്‍ പണിക്കാര്‍ നന്നായി തുടച്ചിരിക്കുന്നു.
മഞ്ഞച്ചുകിടന്നിരുന്ന ചില്ലുകള്‍ക്ക് നല്ല തെളിച്ചം കൈവന്നിരിക്കുന്നു.

കുഴപ്പം വസ്ത്രങ്ങള്‍ക്കായിരുന്നില്ല;തന്റെ കണ്ണുകള്‍ക്കായിരുന്നു എന്നവര്‍ ഒടുവില്‍ മനസ്സിലാക്കുകയും ചെയ്തു.


-ദീപ.ഡി.എസ്
പ്ലസ്-ടു കോമേഴ്സ്.
------------------------------

Saturday, July 19, 2008

പ്ലസ്-വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റ് -പ്രവേശനം തുടങ്ങി..

രണ്ടാംഘട്ട അലോട്ടുമെന്റിന്റെ പ്രവേശനം 19/07/2008,21/07/2008 എന്നീ ദിവസങ്ങളില്‍ നടക്കുന്നതാണ്.

ഹയര്‍ ഓപ്ഷന്‍ ആവശ്യപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് അത് ലഭിച്ചിട്ടുണ്ട്.
അവര്‍ സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി പുതിയ സ്കൂളില്‍ ചേരേണ്ടതാണ്.

21/07/2008 വൈകുന്നേരം 4 മണിക്കു മുന്‍പ് പ്രവേശനം നേടാത്തവര്‍ക്ക് അവസരം നഷ്ടപ്പെടുന്നതാണ്.

Wednesday, July 16, 2008

പ്ലസ്-വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചു..

ക്ലാസ്സുകള്‍ 15/07/2008 ന് ആരംഭിച്ചു.
സയന്‍സ്,കോമേഴ്സ് ബാച്ചുകളാണുള്ളത്.

ആദ്യ അലോട്ടുമെന്റില്‍ പ്രവേശനം നേടിയവരുടെ കണക്കുകള്‍ ഇപ്രകാരമാണ്.

സയന്‍സ്
--------------
സ്ഥിര പ്രവേശനം-30
താല്ക്കാലിക പ്രവേശനം-17
റിപ്പോര്‍ട്ട് ചെയ്യാത്തവര്‍-5


കോമേഴ്സ്
--------------------

സ്ഥിര പ്രവേശനം-28
താല്ക്കാലിക പ്രവേശനം-17
റിപ്പോര്‍ട്ട് ചെയ്യാത്തവര്‍-7
---------------------------------------------------------------------------------------

താല്ക്കാലിക പ്രവേശനം നേടിയവര്‍ അടുത്ത അലോട്ടുമെന്റ് ലഭിക്കുന്നതുവരെ ഇവിടെ തുടരേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു.

ദേശാഭിമാനി-എന്റെ പത്രം

ദേശാഭിമാ‍നി എന്റെ പത്രം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ വിദ്യാര്‍ത്ഥി പ്രതിനിധി നന്ദുവിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു.(14/07/2008.10 AM)

നിര്‍ധനരായ ഇരുന്നൂറോളം കുട്ടികള്‍ക്ക് സൌജന്യ യൂണിഫോറവും പഠനോപകരണങ്ങളും വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ്.ശ്രീനിവാസന്‍ നല്‍കി.പി.ടി.എ പ്രസിഡന്റ് ശ്രീ.ജി.സജിനകുമാര്‍ അധ്യക്ഷനായിരുന്നു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി.മല്ലിക,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് ചെയര്‍മാന്‍ ജോണ്‍ കൊട്ടറ,കെ.കെ.റോക്സ് ഗ്രാനൈറ്റ്സ് എം.ഡി ശ്രീ.ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ശരത് ചന്ദ്രന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.എസ്.ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി പത്രവും സ്കൂള്‍ യൂണിഫോമും പഠനോപകരണങ്ങളും സ്പോണ്‍സര്‍ ചെയ്തത് കെ.കെ.റോക്സ് ഗ്രാനൈറ്റ് കമ്പനിയാണ്.