Wednesday, August 20, 2008

സ്വാതന്ത്യ ദിന ഘോഷയാത്ര...












വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു.

രാവിലെ 8.45ന് പതാക ഉയര്‍ത്തി..
പതാക ഉയര്‍ത്തിയത് കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശ്രീ.അനന്തപത്മനാഭനാണ്.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് ശ്രീ.അനന്തപത്മനാഭന്‍ സമ്മാനദാനം നടത്തി..

കുട്ടികള്‍ സ്വാതന്ത്യ സമര സേനാനികളെകുറിച്ച് തയ്യാറാക്കിയ ജീവചരിത്രക്കുറിപ്പുകള്‍ എച്ച്.എം ന് നല്‍കിക്കൊണ്ട് അനന്തപത്മനാഭന്‍ പ്രകാശനം ചെയ്തു.





































സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.എസ്.ഉദയകുമാര്‍,എച്ച്.എം.
ശ്രീ.ശരത് ചന്ദ്രന്‍ ,പി.റ്റി.എ.പ്രസിഡന്റ്.ശ്രീ,ജി.സജീനകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് നടന്ന ഘോഷയാത്ര വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ്.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്യ സമര നേതാക്കളുടെ വേഷങ്ങളണിഞ്ഞ കുട്ടികള്‍ അതിന് മിഴിവേകി.പുലിക്കളി,മാസ് പി.റ്റി,ചെണ്ടമേളം(കുട്ടികള്‍)തുടങ്ങിയവ ഉണ്ടായിരുന്നു..

ചൂഴാറ്റുകോട്ട ജംഗ്ഷന്‍ മുതല്‍ മലയം വരെയാണ് ഘോഷയാത്ര സഞ്ചരിച്ചത്.

എഴുന്നോറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.

കായികാധ്യാപകന്‍ ശ്രീ.മോഹന്‍ സാര്‍ ഇതിന് നേതൃത്വം വഹിച്ചു.

5 comments:

ടോട്ടോചാന്‍ said...

വളരെ നല്ലത്. ഇപ്പോള്‍ ഏതു സ്കൂളില്‍ കാണും എഴുന്നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര? ഇത്രയും നല്ല ഒരു കൂട്ടായ്മ സൃഷ്ടിക്കുന്ന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍..

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇത്തരം പല നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. പക്ഷേ ആരും അതറിയുന്നില്ല. അവിടെയാണ് പ്രശ്നം.ആരും ശ്രദ്ധിക്കാറുമില്ല. പക്ഷേ ഒരു അണ്‍-എയിഡഡ് സകൂളിലോ എയിഡഡ് സ്കൂളിലോ ഇത്തരം ഒരു പരിപാടി നടന്നാല്‍ അതു മാത്രമേ പത്രങ്ങളില്‍ സ്ഥാനം പിടിക്കൂ. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അവഗണിക്കപ്പെടും. ഇവിടെ വേണ്ടത് ഇത്തരം പരിപാടികളാണ്. സമൂഹമറിയുന്ന പരിപാടികള്‍ തന്നെ.

എല്ലാ ആശംസകളും.

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ said...

നന്ദി ടോട്ടോചാന്‍...

പ്രതികരണങ്ങള്‍ കരുത്തു പകരുന്നു..

Anonymous said...

പ്രതികരണങ്ങള്‍ കുറവാണെങ്കിലും ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുക. ഒന്നിലും നിരാശ പാടില്ല. ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂള്‍, വിളവൂര്‍ക്കലിനെക്കുറിച്ചുള്ള വാര്‍ത്ത എക്സ്പ്രസ് ബുസില്‍ വായിച്ചു. സന്തോഷവും അഭിമാനവും തോന്നി.

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ said...

അനുമോദനങ്ങൾക്ക് നന്ദി

MAMMOTTY AND MOHANLAL FANS said...

good relashionship b/w students