Friday, July 25, 2008

‘ ലിറ്റററി ക്ലബ്ബ് ‘കേരള ഫാര്‍മര്‍ ഉദ്ഘാടനം ചെയ്തു..



സ്കൂളിലെ ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനം 25/07/2008 രാവിലെ 11 മണിക്ക് ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ (കേരള ഫാര്‍മര്‍)നിര്‍വഹിച്ചു.

ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ശരത് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.എസ്.ഉദയകുമാര്‍ സ്വാഗതം പറഞ്ഞു..

ശ്രീ.വിമല്‍(SPACE) സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചും വെബ് സൈറ്റ്,ബ്ലോഗ് എന്നിവയെക്കുറിച്ചും സംസാരിച്ചു.
പ്രൊജക്റ്റര്‍ ഉപയോഗിച്ച് ഉദാഹരണസഹിതം വിശദീകരണം നല്‍കി..

ലിറ്റററി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.











ശ്രീ.കെ.ശരത് ചന്ദ്രന്‍










ശ്രീ.വിമല്‍ ക്ലാസ്സെടുക്കുന്നു









സദസ്സ് ഒരു ദൃശ്യം









സദസ്സിലെ അധ്യാപകര്‍


പ്ലസ്-ടു വിദ്യാര്‍ത്ഥി ശ്രീ.അരൂപ് നന്ദി രേഖപ്പെടുത്തി.

----------------------------------------------------------------------------------------------------

അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.

------------------------------------------------------------------------------------------------

7 comments:

keralafarmer said...

ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ് കാണുക

ടോട്ടോചാന്‍ said...

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തൊഴുത്താണെന്ന് പറയുന്നവര്‍ക്കുള്ള മറുപടികളാണിവ.

ഏതൊരു അണ്‍-എയിഡഡ് എയിഡഡ് സ്കൂളുകളേക്കാളും മുകളിലാണ് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സ്ഥാനം,

സാങ്കേതികവിദ്യകളെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്ന ഇത്തരം സ്കൂളുകള്‍ മാതൃകയാണ് സമൂഹത്തിന്.
ആവശ്യത്തിന് കംമ്പ്യൂട്ടറുകള്‍, സുസജ്ജമായ ലാബ് സൌകര്യങ്ങള്‍, LCD പ്രൊജക്റ്ററുകള്‍
ഇതെല്ലാം വേണ്ട വിധം പ്രയോജനപ്പെടുത്തുന്നത് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാത്രമാണ്.
പരിമിതികളില്ല എന്ന് പറയുന്നില്ല. പക്ഷേ ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങളും അവിടത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.

ആശംസകള്‍...

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ said...

ടോട്ടോചാനെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ കരുത്ത് പകരുന്നു.
നിരീക്ഷണങ്ങള്‍ അക്ഷരം പ്രതി വാസ്ഥവമാണ്.

കേരള ഫാര്‍മറെപ്പോലുള്ളവരുടെ സഹായങ്ങള്‍ ഏറെ വിലപ്പെട്ടതാണ്.

വീണ്ടും വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

keralafarmer said...

എന്നില്‍നിന്നുള്ള സഹായം എന്നും പ്രതീക്ഷിക്കാം. സ്കൂളിലെ ലിറ്റററി ക്ലബിലെ കുട്ടികളുടെ രചനകള്‍ ധാരാളം ഉണ്ടാവട്ടെ. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഇന്റെര്‍ നെറ്റിലൂടെ കുട്ടികളുടെ രചനകള്‍ വളരെ കുറച്ച് സ്കൂളുകളില്‍ നിന്ന് മാത്രമേ ഉള്ളു. വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളും അക്കൂട്ടത്തില്‍ എത്തിച്ചേര്‍ന്നതില്‍ ഞാനും അഭിമാനിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളും ഒട്ടും പിന്നിലല്ല എന്ന് ലോകം അറിയട്ടെ. നല്ല രചനകള്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും അഭിപ്രായങ്ങളും രേഖപ്പെടുത്തും.

യാരിദ്‌|~|Yarid said...

നന്നായി, ഇത്തരത്തിലുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അറിയാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും. എനിക്കറിയാവുന്നിടത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് വിദ്യാര്‍ഥികളുടെ ഉള്ളിലുള്ള വാസനകളെപുറത്തെടുത്തു അതിനെ പ്രോത്സാഹിപ്പിക്കുന്നതു. സാധാരണ പഠിക്കുന്നതിനുമപ്പുറം ഈ ലോകത്തില്‍ മറ്റെന്തൊക്കെ ഉണ്ടെന്നു അറീയാനും മനസ്സിലാക്കാനും ഇത്തരത്തിലുള്ള ലിറ്റററി ക്ലബുകള്‍ കൊണ്ട് കഴിയും. അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ..ഇതിന്റെ പിറകിലുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍..!

clash said...

Very unhappy to say that i am not used to write Malayalam on net.T

This is a wonderful attempt and i second totochan's view about government schools and their importance and contribution to keralite society. Even though i am educated in one of those moronic private schools, i leapt over the fence to understand and recognize the importance of these great govt managed schools.

I congratulate everyone who is a part of this venture!

I will wind up on a short observation that i have made about govt schools. Govt schools are the biggest promoters of sports in Kerala. Kerala's dominance in sports is well and truly a reflection of what govt schools have been doing all this while. We would not have had a school athletics meet which gather so much of attention in our media, if our govt schools were in disarray.

Govt Schools are doing well and they will continue to nurture talents, if dedicated people like the ones behind this blog are behind the scene!

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ said...

Thanks CLASH...