Monday, July 21, 2008

കാഴ്ച നന്നായാല്‍...

ഒരിടത്ത് ഒരു നഗരത്തില്‍ ഒരു വീട്ടമ്മ ഉണ്ടായിരുന്നു.മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം.
സ്വന്തം കുറവുകള്‍ കണ്ടെത്താന്‍ അവര്‍ മിനക്കെട്ടില്ല.

അവര്‍ എന്നും രാവിലെ സ്വന്തം വീട്ടിലെ അഴുക്കു തുണികള്‍ എല്ലാം അലക്കി ഉണങ്ങാനിടും.
തന്റെ വീട്ടിലെ വസ്ത്രങ്ങളുടെ വെളുപ്പിലും വൃത്തിയിലും അഭിമാനിക്കും.

പിന്നീട് അടുത്ത വീട്ടിലേക്ക് നോക്കും.അവിടത്തെ അമ്മൂമ്മ വളരെ നേരത്തെ തന്നെ തുണികളൊക്കെ അലക്കി അവരുടെ മുറിയില്‍ അലക്കാനിട്ടിരിക്കും.

അതുകണ്ട് നമ്മുടെ വീട്ടമ്മയ്ക്ക് അസൂയ തോന്നും.അയല്‍ക്കാരുടെ വസ്ത്രങ്ങള്‍ക്ക് എന്തെങ്കിലും കുറവുകള്‍ കണ്ടെത്താനായി ആകാംക്ഷ്മയോടെ തന്റെ മുറിയിലെ ചില്ലു ജനാലലയിലൂടെ അടുത്ത വീട്ടിലേക്ക് നോക്കും.അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ക്ക് സന്തോഷമാകും!

കാരണമെന്തെന്നോ?

അടുത്തവീട്ടിലെ തുണികളെല്ലാം ഒട്ടും തന്നെ വെളുത്തിട്ടില്ല!
എല്ലാത്തിനും മഞ്ഞ നിറം!

അല്ലെങ്കിലും ആ അമ്മൂമ്മയ്ക്ക് വല്ല വൃത്തിയുമുണ്ടോ?
ഇല്ല..

അതോര്‍ത്ത് നമ്മുടെ വീട്ടമ്മ സന്തോഷിക്കും.

പിറ്റേന്ന് പതിവുപോലെ നമ്മുടെ വീട്ടമ്മ തുണികള്‍ അലക്കി മുറിയില്‍ അലക്കാനിട്ടു.
എന്നിട്ട് അയല്പക്കത്തേക്ക് നോക്കി..

അത്ഭുതം!

അവിടെ ഉണങ്ങാനിട്ടിരിക്കുന്ന തുണികള്‍ക്കെല്ലാം നല്ല വെളുപ്പുനിറം!

ഈ മറിമായത്തിന് കാരണമെന്താണ്?

വീട്ടമ്മ വീണ്ടും വീണ്ടും ആലോചിച്ചു.
അപ്പോഴാണ് അവര്‍ ആ രഹസ്യം കണ്ടുപിടിച്ചത്.

തന്റെ മുറിയുടെ ജനാലകള്‍ പണിക്കാര്‍ നന്നായി തുടച്ചിരിക്കുന്നു.
മഞ്ഞച്ചുകിടന്നിരുന്ന ചില്ലുകള്‍ക്ക് നല്ല തെളിച്ചം കൈവന്നിരിക്കുന്നു.

കുഴപ്പം വസ്ത്രങ്ങള്‍ക്കായിരുന്നില്ല;തന്റെ കണ്ണുകള്‍ക്കായിരുന്നു എന്നവര്‍ ഒടുവില്‍ മനസ്സിലാക്കുകയും ചെയ്തു.


-ദീപ.ഡി.എസ്
പ്ലസ്-ടു കോമേഴ്സ്.
------------------------------

6 comments:

ടോട്ടോചാന്‍ said...

നല്ലത്.. തുടരുക ഇനിയും കഥകളിലൂടെ ഈ സാമൂഹ്യവിമര്‍ശനം.
മഞ്ഞക്കണ്ണടയിലൂടെ കാണുന്നവരാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.


അഭിനന്ദനങ്ങള്‍
നന്നായിരിക്കുന്ന ബ്ളോഗും പോസ്റ്റുകളും.

ഗൗരിനാഥന്‍ said...

കൊള്ളാം കേട്ടോ..ഇനി ചുറ്റും നടക്കുന്നതു കണ്ണ്തൂറന്ന് നോക്കി, അതിനെ കുറിച്ചും എഴുതു..

Anonymous said...

ഇതാ ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ said...

ടോട്ടാചാനും ഗൌരിനാഥനും കേരള ഫാര്‍മര്‍ക്കും നന്ദി പറയുന്നു..

Anonymous said...

Valare nalla udyamam

paarppidam said...

നന്നായിരിക്കുന്നു...ഇനിയും എഴുതുക.തുടക്കത്തിൽ ചില പ്രയാസങ്ങൾ ഉണ്ടായേക്കാം അതു സാരമില്ല എഴുതി എഴുതി ശരിയായിക്കൊള്ളും.