ഒരിടത്ത് ഒരു നഗരത്തില്‍ ഒരു വീട്ടമ്മ ഉണ്ടായിരുന്നു.മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം.
സ്വന്തം കുറവുകള്‍ കണ്ടെത്താന്‍ അവര്‍ മിനക്കെട്ടില്ല.
അവര്‍ എന്നും രാവിലെ സ്വന്തം വീട്ടിലെ അഴുക്കു തുണികള്‍ എല്ലാം അലക്കി ഉണങ്ങാനിടും.
തന്റെ വീട്ടിലെ വസ്ത്രങ്ങളുടെ വെളുപ്പിലും വൃത്തിയിലും അഭിമാനിക്കും.
പിന്നീട് അടുത്ത വീട്ടിലേക്ക് നോക്കും.അവിടത്തെ അമ്മൂമ്മ വളരെ നേരത്തെ തന്നെ തുണികളൊക്കെ അലക്കി അവരുടെ മുറിയില്‍ അലക്കാനിട്ടിരിക്കും.
അതുകണ്ട് നമ്മുടെ വീട്ടമ്മയ്ക്ക് അസൂയ തോന്നും.അയല്‍ക്കാരുടെ വസ്ത്രങ്ങള്‍ക്ക് എന്തെങ്കിലും കുറവുകള്‍ കണ്ടെത്താനായി ആകാംക്ഷ്മയോടെ തന്റെ മുറിയിലെ ചില്ലു ജനാലലയിലൂടെ അടുത്ത വീട്ടിലേക്ക് നോക്കും.അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ക്ക് സന്തോഷമാകും!
കാരണമെന്തെന്നോ?
അടുത്തവീട്ടിലെ തുണികളെല്ലാം ഒട്ടും തന്നെ വെളുത്തിട്ടില്ല!
എല്ലാത്തിനും മഞ്ഞ നിറം!
അല്ലെങ്കിലും ആ അമ്മൂമ്മയ്ക്ക് വല്ല വൃത്തിയുമുണ്ടോ?
ഇല്ല..
അതോര്‍ത്ത് നമ്മുടെ വീട്ടമ്മ സന്തോഷിക്കും.
പിറ്റേന്ന് പതിവുപോലെ നമ്മുടെ വീട്ടമ്മ തുണികള്‍ അലക്കി മുറിയില്‍ അലക്കാനിട്ടു.
എന്നിട്ട് അയല്പക്കത്തേക്ക് നോക്കി..
അത്ഭുതം!
അവിടെ ഉണങ്ങാനിട്ടിരിക്കുന്ന തുണികള്‍ക്കെല്ലാം നല്ല വെളുപ്പുനിറം!
ഈ മറിമായത്തിന് കാരണമെന്താണ്?
വീട്ടമ്മ വീണ്ടും വീണ്ടും ആലോചിച്ചു.
അപ്പോഴാണ് അവര്‍ ആ രഹസ്യം കണ്ടുപിടിച്ചത്.
തന്റെ മുറിയുടെ ജനാലകള്‍ പണിക്കാര്‍ നന്നായി തുടച്ചിരിക്കുന്നു.
മഞ്ഞച്ചുകിടന്നിരുന്ന ചില്ലുകള്‍ക്ക് നല്ല തെളിച്ചം കൈവന്നിരിക്കുന്നു.
കുഴപ്പം വസ്ത്രങ്ങള്‍ക്കായിരുന്നില്ല;തന്റെ കണ്ണുകള്‍ക്കായിരുന്നു എന്നവര്‍ ഒടുവില്‍ മനസ്സിലാക്കുകയും ചെയ്തു.
-ദീപ.ഡി.എസ്
പ്ലസ്-ടു കോമേഴ്സ്.
------------------------------
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Monday, July 21, 2008
Subscribe to:
Posts (Atom)
